‘പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കണമെന്നത് സ്വപ്നമായിരുന്നു’-സുരേഷ് കൃഷ്ണ

','

' ); } ?>

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയതിനു നന്ദി പറഞ്ഞ് നടന്‍ സുരേഷ് കൃഷ്ണ. ഒരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും അതിന് അവസരം നല്‍കിയ പ്രിയദര്‍ശനോട് നന്ദി പറയുന്നു എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.മലയാളത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രത്തില്‍ ഇന്ത്യയിലെ തന്നെ മികച്ച ചില ടെക്‌നീഷ്യന്‍മാരുമായി അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും സുരേഷ് കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം പോസറ്റ് ചെയ്തിട്ടുണ്ട്.

സുരേഷ് കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്…

”ഒരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കണം എന്ന് ഞാന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നു. അത് സാധിച്ചത് 2018 അവസാനത്തിലാണ്. പ്രിയദര്‍ശന്‍ സാര്‍ സംവിധാനം നിര്‍വഹിച്ച, ലാലേട്ടന്‍ അഭിനയിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ എന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി.

ഇതുവരെ ഞാന്‍ ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇതിന്റെ ചിത്രീകരണ ലൊക്കേഷന്‍. അതൊരുപക്ഷേ മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം എന്നതിനാലാവാം, അല്ലെങ്കില്‍ സാബു സിറില്‍, ഛായാഗ്രാഹകന്‍ തിരു എന്നിവരെ പോലെയുള്ള ഇന്ത്യയിലെ തന്നെ മികച്ച ചില ടെക്‌നീഷ്യന്‍സിന്റെ കൂടെയാണ് ഞാന്‍ ജോലി ചെയ്തിരുന്നത് എന്നതിനാലാകാം.

ലാലേട്ടനുമൊത്ത് എനിക്ക് രംഗങ്ങള്‍ ഒന്നുമില്ല. അദ്ദേഹത്തിന്റെ മകന്‍ പ്രണവിനൊപ്പമാണ് എനിക്കുള്ള രംഗങ്ങള്‍ മുഴുവന്‍. അത് എനിക്കൊരു മികച്ച അനുഭവം ആയിരുന്നു. അതിനേക്കാളുപരി എനിക്ക് സംവിധായകന്‍ ഫാസില്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല എങ്കില്‍ പോലും. പ്രിയന്‍ സാര്‍ അങ്ങയുടെ നേതൃത്വത്തില്‍ അഭിനയിക്കാന്‍ ഒരു അവസരം എനിക്ക് ഒരുക്കി തന്നതിന് നന്ദി.” താരം പോസ്റ്റിലൂടെ പങ്കുവെച്ചു.