സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം …

ശബരിമല വിഷയത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് സംവിധായകന്‍ പ്രിയനന്ദനന് നേരെ അക്രമം. തൃശൂരിലെ വല്ലച്ചിറയിലെ വീടിന് അടുത്തുവെച്ചാണ് ഒരാള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചത്. ഇയാള്‍ വീടിന് നേരെ ചാണകം തളിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പ്രിയനന്ദനന്‍ വ്യക്തമാക്കിയിരിക്കുന്നത്. തൃശൂര്‍ വല്ലച്ചിറയിലെ വീട്ടിന് മുന്നില്‍ വച്ച് ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തിന് നേരെ അക്രമം ഉണ്ടായത്. അക്രമത്തിന് പിന്നില്‍ സംഘപരിവാറാണെന്നാണ് പ്രിയനന്ദനന്‍ ആരോപിക്കുന്നത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ നേടിയിരിക്കുകയാണ്.

ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പ് വലിയ വിവാദമായിരുന്നു. മോശം വാക്കുകള്‍ ഉപയോഗിച്ചതിന് മാപ്പ് പറഞ്ഞ് പ്രിയനന്ദനന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷവം ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അക്രമിച്ചവരെ തനിക്ക് കണ്ടാല്‍ അറിയാമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദന്‍ വ്യക്തമാക്കി.

പ്രിയനന്ദനന്‍ തന്റെ പേജിലൂടെ പുറത്ത് വിട്ട പോസ്റ്റ്..