“ഞാൻ രാജി വെക്കുന്ന കാര്യം ഞാൻ തന്നെ അറിഞ്ഞിട്ടില്ല”; വ്യാജ വാർത്തകളിൽ പ്രതികരിച്ച് സുരേഷ് ഗോപി

','

' ); } ?>

കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കാൻ താൻ സന്നദ്ധത അറിയിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി സുരേഷ് ഗോപി. ഇത്തരം വാർത്തകൾ വെറും ‘സിനിമാ കഥകൾ’ മാത്രമാണെന്നും ഇതിന്റെ പിന്നിലെ സത്യം താൻ പോലും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ, പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനോട് തന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് ശൈലിയിൽ, “ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം” എന്ന് വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട് അദ്ദേഹം പ്രതികരിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് ആരും സമയം കളയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സുരേഷ് ഗോപി, കേരളത്തിൽ നിന്ന് ലോക്‌സഭയിലെത്തുന്ന ആദ്യ ബിജെപി എം.പിയാണ്. നിലവിൽ കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചുവരികയാണ്.