കേന്ദ്രത്തിൽ നിന്ന് “എമ്പുരാനെതിരെ” ഒരു ഇടപെടൽ ഉണ്ടായിട്ടില്ല, സിനിമയിലെ ഭാഗങ്ങൾ അണിയറപ്രവർത്തകർ തന്നെ സ്വമേധയാ മാറ്റുകയാണ് ചെയ്‌തത്‌; സുരേഷ് ഗോപി

','

' ); } ?>

‘എമ്പുരാൻ’ സിനിമയിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കിയതിൽ തന്റെ സർക്കാരിന്റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോ മറ്റ് കേന്ദ്ര ഏജൻസികളോ ഇടപെട്ടിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമയുടെ ടൈറ്റിൽ കാർഡിൽ തന്റെ പേര് വച്ചത് മാറ്റണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പിന്നീട് പൃഥ്വിരാജ്, മോഹൻലാൽ, നിർമാതാവ് ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് സ്വമേധയാ ചില ഭാഗങ്ങൾ ഒഴിവാക്കാൻ സെൻസർ ബോർഡിനെ സമീപിക്കുകയുമായിരുന്നു എന്നും സുരേഷ് ഗോപി വിശദീകരിച്ചു. നോരമ ന്യൂസ് ന്യൂസ് മേക്കർ പുരസ്‌കാര സമർപ്പണ ചടങ്ങിനിടെ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“‘ഐ ആൻഡ് ബി-യോ, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് എന്ന സ്‌റ്റാറ്റ്യൂറ്ററി ബോഡിയോ ‘എമ്പുരാൻ’ എന്ന സിനിമയ്ക്കോ അതിന്റെ കണ്ടെന്റിനോ എതിരെ നിന്നിട്ടില്ല. സ്ക്രിപ്റ്റിനെതിരെയോ ചിത്രീകരിച്ച ദൃശ്യങ്ങൾക്കെതിരെയോ എൻ്റെ സർക്കാരിലെ ഒരു വിഭാഗവും വന്നിട്ടില്ല. വഖഫിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഇതെനിക്ക് പാർലമെന്റിൽ പറയേണ്ടി വന്നു. വഖഫിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പെട്ടെന്ന് ‘എമ്പുരാൻ’ അവിടെ എടുത്തിട്ട കുതന്ത്രം എന്താണെന്ന് എനിക്ക് അറിയില്ല. ബ്രിട്ടാസ് അവിടെ എഴുന്നേറ്റ് നിന്ന് ബിജിപി പക്ഷത്തേക്ക് ചൂണ്ടി അവിടെ ഇരിക്കുന്നവരെല്ലാം ‘മുന്ന’ ആണെന്ന് പറഞ്ഞു. പക്ഷേ മുന്ന ആരാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. കാരണം ആ സിനിമ ഞാൻ കണ്ടിട്ടില്ല, കാണുകയുമില്ല എന്ന തീരുമാനവും എടുത്തിട്ടുണ്ട്.” സുരേഷ് ഗോപി പറഞ്ഞു.

“ഞാൻ ആണ് അവർക്ക് അവസാനം സെൻസർ സർട്ടിഫിക്കറ്റ് വാങ്ങി കൊടുത്തത്. ഈ പടത്തെക്കുറിച്ചൊന്നും അറിയാതെയാണ് ഞാൻ പല പെർമിഷനും വാങ്ങി കൊടുത്തത്. സിആർപിഎഫിന്റെ പള്ളിപ്പുറം ക്യാമ്പിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി ഒറ്റ രാത്രി കൊണ്ട് അമിത് ഷായുടെ അടുത്ത് നിന്ന് വാങ്ങി കൊടുത്തത് ഞാൻ ആണ്. മോഹൽലാൽ എന്ത് പറഞ്ഞെന്നോ പൃഥ്വിരാജ് എന്ത് പറഞ്ഞെന്നോ എനിക്കറിയില്ല അതെല്ലാം അവരോടു ചോദിക്കണം, എനിക്ക് അവരുടെ ശബ്ദമാകാൻ കഴിയില്ല. കേന്ദ്രത്തിൽ നിന്ന് ഒരു ഇടപെടൽ ഉണ്ടായിട്ടില്ല, സിനിമയുടെ അണിയറപ്രവർത്തകർ തന്നെ സ്വമേധയാ മാറ്റുകയാണ് ചെയ്‌തത്‌. ഇന്നിപ്പോ പൃഥ്വിരാജ് പറയുന്നു ഞാൻ ഇത്രയും നാൾ മൂടിവച്ച സത്യം തുറന്നു പറയുന്നു എന്ന്. അത് അദ്ദേഹത്തിന്റെ അവകാശം.” സുരേഷ് ഗോപി കൂട്ടിച്ചേർത്തു.