വ്യത്യസ്ത കഥാപാത്രവുമായി സുരഭി ലക്ഷ്മി സ്‌ക്രീനിലേക്ക് വീണ്ടും…

','

' ); } ?>

‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ തന്റെ വ്യത്യസ്ഥമായ കഥാപാത്രത്തിലൂടെ നാഷണല്‍ അംഗീകാരം നേടിയ ‘എം80 മൂസ’ ഫെയിം സുരഭീ ലക്ഷ്മി തന്റെ അടുത്ത വേറിട്ട കഥാപാത്രവുമായെത്തുന്നു. ‘ഹൂളിക’ എന്ന തലക്കെട്ടോടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട് തന്റെ പേജിലൂടെ പുറത്ത് വിട്ടു. ശ്മശാനത്തില്‍ തൊഴിലെടുക്കുന്ന ഒരു സ്ത്രീയുടെ കഥാപാത്രത്തെയാണ് സുരഭി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സുരാജ് സുരഭിയെ അഭിനന്ദിക്കുകയും ചെയ്തു.

ഹൂളിക എന്ന പുരാണ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കേരള-കര്‍ണ്ണാടകാ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ശവദാഹത്തിന്റെ ആചാരങ്ങളെക്കുറിച്ചും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. പുതുമുഖ സംവിധായകന്‍ ബിപിന്‍ ചന്ദ് വി.ആര്‍ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. സ്‌ക്രിപ്റ്റ് ആരോമല്‍ ടി.

സുരാജ് പങ്കുവെച്ച ചിത്രം..