മലയാളി താരം ഫഹദ് ഫാസിലും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ‘സൂപ്പര്‍ ഡീലക്‌സ്’ എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്. സിനിമയിലെ ലൈംഗികചുവയുള്ള സംഭാഷണങ്ങള്‍ക്കും നഗ്നരംഗങ്ങളും പരിഗണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ഇതോടൊപ്പം തന്നെ വൈറലാവുകയാണ് അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ ചിത്രത്തിന്റെ ഡിങ് ഡോങ് പ്രോമോ വീഡിയോയും. ചിത്രത്തിലെ പല രംഗങ്ങളും ഡയലോഗുകളും താളത്തില്‍ ആവര്‍ത്തിച്ച് ഒരു ഗാനം പോലെയാണ് ഡിങ്ങ് ഡോങ്ങ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
ശില്‍പ്പ എന്ന ട്രാന്‍സ്വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. പടയപ്പയിലെ നീലാംബരിയായും ബാഹുബലിയിലെ ശിവകാമിയായും പ്രേക്ഷകരെ കീഴടക്കിയ രമ്യ കൃഷ്ണന്‍ ചിത്രത്തില്‍ ഒരു പോണ്‍ നടിയുടെ വേഷത്തിലാണ് എത്തുന്നത്.
സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാണ് സൂപ്പര്‍ ഡിലക്‌സില്‍ താന്‍ കൈകാര്യം ചെയ്തതെന്ന് രമ്യ പറയുന്നു. ലീല എന്നാണ് രമ്യയുടെ കഥാപാത്രത്തിന്റെ പേര്. സാമന്ത അകിനേനി, മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്താനിരിക്കുകയാണ്.