സണ്ണി വെയ്ന്‍ ചിത്രം ‘അപ്പന്‍ ‘ പാക്കപ്പായി

സണ്ണി വെയ്ന്‍ നായകനായെത്തുന്ന അപ്പന്‍ എന്ന പുതിയ ചിത്രം പാക്കപ്പായി.താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം അറിയിച്ചത്.സപ്പോര്‍ട്ട് ചെയ്ത് ഒപ്പം നിന്ന എല്ലാ സഹപ്രവര്‍ത്ത്കപര്‍ക്കും താരം നദി അറിയിച്ചിട്ടുണ്ട്.മജു ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

അലന്‍സിയര്‍, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറിനൊപ്പം സണ്ണിവെയ്ന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം തൊടുപുഴയിലായിരുന്നു.

സംവിധായകനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് . ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പിള്ളി. എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം ഡോണ്‍ വിന്‍സെന്റ്.

സാറാസ് ആണ് സണ്ണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി ചിത്രമായിരുന്നു സാറാസ്.സണ്ണി വെയ്ന്‍ അന്ന ബെന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായിയെത്തിയ ചിത്രമായിരുന്നു ഇത്.ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് നിരവധി നിരൂപക പ്രശംസ ലഭിച്ചിരുന്നു.കുറുപ്പ്, പിടികിട്ടാപ്പുള്ളി, കുറ്റവും ശിക്ഷയും, വൃത്തം, ത്രയം തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ സണ്ണി ഭാഗമാവുന്നുണ്ട്.സണ്ണി വെയ്ന്‍ നായകനായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് അടിത്തട്ട്.സണ്ണി വെയിനും സംവിധായകന്‍ ജിജോ ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടുയാണിത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ജയപാലന്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.