സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക് ‘ഷീറോ’ ഒരുങ്ങുന്നു

','

' ); } ?>

സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്. ഷീറോ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.സണ്ണി ലിയോണിയും പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം എത്തുന്നത്.

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ശ്രീജിത്ത് വിജയനാണ്. ഇക്കിഗായ് മൂവീസിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ മമ്മൂട്ടി നായകനായ മധുരരാജ എന്ന സിനിമയില്‍ ഒരു ഗാനരംഗത്തില്‍ നടി എത്തിയിരുന്നു. ഷീറോയുടെ കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പങ്കുവെക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.