തോക്ക് ചൂണ്ടി സണ്ണി ലിയോണിന് നേരേ വെടിവെക്കുന്ന നടന്‍. വെടിയേറ്റ സണ്ണി ലിയോണ്‍ വീഴുന്നു. പിന്നെ അനക്കമില്ലാതെ കിടക്കുന്നു. ചുറ്റും നിന്നവര്‍ ഓടി കൂടുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സണ്ണി ലിയോണിന്റെ ടീം പേജിലൂടെ പങ്കുവെച്ച വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
എന്നാല്‍ സണ്ണി എല്ലാവരും പറ്റിച്ചുകളഞ്ഞു. അനക്കമില്ലാതെ താരം കിടന്നത് ക്രൂവിനെ പറ്റിക്കാന്‍ വേണ്ടിയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സണ്ണി തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തി. വീഡിയോ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാണെന്ന ആരോപണത്തിന് പിന്നാലെയാണ് സണ്ണി തന്നെ നേരിട്ട് രംഗത്തെത്തിയത്.
തെലുങ്കു ചിത്രം വീരമാദേവിയിലാണ് സണ്ണി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതുകൂടാതെ സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം രംഗീലയിലും കേന്ദ്രകഥാപാത്രമായെത്തുന്നു. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ മധുരരാജയില്‍ ഒരു നൃത്ത രംഗത്തില്‍ സണ്ണി അഭിനയിച്ചിരുന്നു.