ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ‘സുമേഷ് ആന്‍ഡ് രമേഷ്’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നീയും ഞാനും’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രം വൈറ്റ് സാന്‍ഡ്‌സ് മീഡിയ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാന്‍ നിര്‍മ്മിക്കുന്നു. ചിത്രത്തിനായി സംവിധായകനൊപ്പം ചേര്‍ന്ന് ജോസഫ് വിജേഷ് ആണ് തിരക്കഥ ഒരുക്കിയത്.
പുതുമുഖങ്ങളായ ദേവികാ കൃഷ്ണന്‍, അഞ്ജു കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സലിം കുമാര്‍, പ്രവീണ, ചെമ്പില്‍ അശോകന്‍, ജയശങ്കര്‍, രാജീവ് പിള്ള, ശൈത്യ, കാര്‍ത്തിക, ജോളി, അഭിലാഷ് പട്ടാളം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിംഗ് അയൂബ് ഖാനും, സംഗീത സംവിധാനം യാക്‌സണ്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരും നിര്‍വ്വഹിക്കുന്നു.