സുജിത്ത് വാസുദേവ് എന്റെ ശത്രുവായിരുന്നു.. തന്റെ സംവിധായകനെക്കുറിച്ച് നടി അനുശ്രീ…

','

' ); } ?>

തന്റെ പുതിയ ചിത്രം ഓട്ടോര്‍ഷ പുറത്തിറങ്ങുന്നതിന്റെ ആകാംക്ഷയിലാണ് നടി അനുശ്രീ. ഇ അവസരത്തില്‍  ചിത്രത്തിന്റെ സംവിധായകന്‍ സുജിത് വാസുദേവ് തന്റെ ആദ്യ അഭിനയ കാലത്തെ ശത്രുവായി മാറിയതെങ്ങനെ എന്ന കഥ പങ്കുവെക്കുകയാണ് നടി. താന്‍ അഭിനയ ജീവിതം തുടങ്ങിയ കാലത്ത് സുഹൃത്തും  നടനുമായ സാജന്‍ സൂര്യ പറഞ്ഞ് തിരുവനന്തപുരത്ത് ഒരു സീരിയല്‍ ഓഡിഷന് പോയതായിരുന്നു അനുശ്രീ.  ‘അന്ന് സീരിയല്‍ സംവിധായകനൊപ്പം ഉണ്ടായിരുന്നത് സുജിത്തേട്ടനാണ്. ഒരു സിനിമാരംഗത്തെ പ്രവര്‍ത്തകന്‍ എന്നല്ലാതെ അദ്ദേഹത്തെ അന്ന് കൃത്യമായി പരിചയമില്ലാത്ത ഒരാളായിരുന്നു ഞാന്‍. എനിക്ക് ലഭിച്ചത് ഒരു അസുഖബാധിതനായ അച്ഛനെ ആശ്വസിപ്പിക്കുന്ന മകളുടെ വേഷമാണ്”
തന്റെ അഭിനയം കണ്ട സുജിത് ആദ്യം തന്നോട് ചോദിച്ചത് ‘എന്തെങ്കിലും തോന്നിയോ ” എന്നായിരുന്നു. മറുപടി പറയാന്‍ വന്ന അനുശ്രീയോട് സുജിത് ”എന്നാല്‍ എനിക്ക് ഒന്നും തോന്നിയില്ല” എന്നാണ് പറഞ്ഞത്. സുജിത്തിന്റെ ആ ഒരൊറ്റ ഡയലോഗില്‍ അനുശ്രീ ആകെ തകര്‍ന്നുപോയി. അഭിനയം ജീവിതം തുടങ്ങിയ ഒരു നടിയോട് മോശമാണെന്ന് കുറച്ച് മയത്തിലെങ്കിലും പറയാമായിരുന്നു എന്നാണ് അനുശ്രീയുടെ പരാതി. ഈ ഒരു അനുഭവത്തിന് ശേഷം സുജിത് വാസുദേവ് എന്ന പേരു കേള്‍ക്കുന്നത് തന്നെ തനിക്ക് ദേഷ്യമായിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഓട്ടോര്‍ഷ എന്ന ചിത്രത്തില്‍ രണ്ടു പേരും ഒന്നിക്കുന്നത്. 23ാം തീയതി ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന് മുന്‍പ് താന്‍ അദ്ദേഹത്തോട് ഈ അനുഭവം പങ്കുവെക്കുകയും ഷൂട്ടിനിടയില്‍ അദ്ദേഹം ഇടക്കിടെ തന്നോട് സോറി പറയുകയും ചെയ്തു എന്നാണ് അനുശ്രീ പറയുന്നത്.

അനുശ്രീയുടെ വാക്കുകളില്‍ നിന്ന്….