കെ ജി.എഫ് നിര്‍മാതാക്കളുടെ പുതിയ ചിത്രം സുധ കൊങ്ങര സംവിധാനം ചെയ്യും

','

' ); } ?>

കെജി.എഫ് നിര്‍മ്മാതാക്കളായ ഹോംബലെ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം സുധ കൊങ്ങര സംവിധാനം ചെയ്യും

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കെജി.എഫ്: ചാപ്റ്റര്‍ 2. കെജി.എഫ് നിര്‍മ്മാതാക്കളായ ഹോംബലെ ഫിലിംസ് തങ്ങളുടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിക്കുകയാണിപ്പോള്‍. സൂര്യ നായകനായ ‘സൂരറൈ പോട്ര്’ സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ഹോംബലെ ഫിലിംസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്.മാധവന്‍ നായകനായ ‘ഇരുധി സുട്ര്’, സൂര്യ നായകനായ ‘സൂരറൈ പോട്ര്’ എന്നീ നിരൂപക പ്രശംസ നേടിയ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ചതിന് ശേഷമാണ് സുധ കൊങ്ങര ഹോംബലെ ഫിലിംസുമായി ഒന്നിക്കുന്നത്.ഈ പ്രഖ്യാപനം ഇന്ത്യന്‍ സിനിമാ വ്യവസായങ്ങളെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഹോംബലെ ഫിലിംസ് നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ ജി എഫ് സംവിധാനം ചെയ്ത പ്രശാന്ത് നീലാണ്.

കെജി.എഫ്: ചാപ്റ്റര്‍ 2 സുധ കൊങ്ങരsudha kongara

കെജി.എഫ് ചാപ്റ്റര്‍ 2 വിജയകരമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് . നായകനായി യാഷും വില്ലനായ സഞ്ജയ് ദത്തുമാണ് ചാപ്റ്റര്‍ 2 വില്‍ലെത്തിയത്. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യ്തത്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘സൂരറൈ പോട്ര്. എയര്‍ ഡെക്കാണിന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. അപര്‍ണ ബാലമുരളിയാണ് ‘ബൊമ്മി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്.

 

https://celluloidonline.com/blog/