മലയാളികളുടെ സ്വന്തം സുഡാനി വീണ്ടും നാട്ടിലേക്ക്..

സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധേയനായ സുഡാനി താരം സാമുവല്‍ അബിയോള റോബിന്‍സണ്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. ഒരു ‘കരീബിയന്‍ ഉഡായിപ്പ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം പുറത്ത് വിട്ടിട്ടുണ്ട്.

നവാഗതനായ എ ജോജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍ കെ വി നായരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയന്‍, മെറീന മൈക്കിള്‍, ഋഷി പ്രകാശ്, നീഹാരിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സാമുവല്‍ ട്വീറ്റ് ചെയ്ത ഫോട്ടൊ കാണാം.

https://twitter.com/SamuelRobinsonX/status/1055805393581023233