
സിനിമയിൽ അഭിനയിച്ചൂടെ എന്ന ചോദ്യങ്ങളോട് രസകരമായി പ്രതികരിച്ച് സുചിത്ര മോഹൻലാൽ. ചേച്ചിക്ക് മകളുടെ സിനിമയിൽ ഒരു കാമിയോ റോൾ ചെയ്തൂടെ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ‘ഞാനോ നല്ല കഥയായി…’ എന്നായിരുന്നു സുചിത്ര മോഹൻലാലിന്റെ മറുപടി. ഒപ്പം ഉണ്ടായിരുന്നു നിർമാതാവ് വിശാഖും തമാശ രൂപേണ ചേച്ചി എന്റെ പ്രൊഡക്ഷനിൽ മാത്രമേ അഭിനയിക്കൂ എന്ന് കമന്റടിക്കുകയും ചെയ്തു.
വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ കണ്ടിറങ്ങുന്ന സമയത്തായിരുന്നു സംഭവം.
“സിനിമയിലഭിനയിക്കാനോ ഞാനോ നല്ല കഥയായി. മകളുടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. പ്രണവിന്റെ സിനിമ ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്തും”. സുചിത്ര മോഹൻലാൽ പറഞ്ഞു. പിന്നാലെ ‘എന്ത് വിനയമുള്ള സ്ത്രീ’, ‘എത്ര ഭംഗിയായിട്ടാണ് അവർ ഉത്തരങ്ങൾ പറയുന്നത്’, ‘താരജാഡ ഇല്ലാത്തവരിൽ ഒരാൾ’, ‘പാവം ചേച്ചി’,, എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.