സുബാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ചുരുളഴിയാത്ത കഥയുമായി ‘ഗുംനാമി’…

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മറക്കാനാവാത്ത പങ്കുവഹിച്ച ഒരു വ്യക്തിയാണ് സുബാഷ് ചന്ദ്രബോസ്. ഇന്ന് രാജ്യമെമ്പാടും അദ്ദേഹത്തിന്റെ ഓര്‍മ്മദിനം ആഘോഷിക്കുന്ന വേളയില്‍ നേതാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കഥ സിനിമയാവുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്. സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി ഒരുക്കുന്ന ചിത്രത്തില്‍ സുബാഷ് ചന്ദ്രബോസ് ആണെന്ന് വിശ്വസിക്കപ്പെടുന്ന ഗസിയാബാദ് എന്ന ഗ്രാമത്തിലുണ്ടായിരുന്ന ഒരു ഗുംനാഭി ബാബയെന്ന സ്വാമിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പലരും സുബാഷ് ചന്ദ്രബോസ് മരിച്ചിട്ടില്ലെന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയെന്നും ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. ബംഗാളി താരമായ പ്രൊസെന്‍ജിത്ത് ചാറ്റര്‍ജിയാണ് ചിത്രത്തില്‍ നേതാജിയുടെ വേഷം അവതരിപ്പിക്കുക. എസ് വി എഫ് സിനിമാസ് ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ജനുവരി 2020ാടെ പുറത്തിറക്കാനാണ് അണിയറപ്പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും എസ് വി എഫ് സിനിമാസ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. വിസ്മൃതി എന്നാണ് ഗുംനാമി എന്ന വാക്കിന്റെ അര്‍ത്ഥം..

എസ് വി എഫ് പുറത്ത് വിട്ട ചിത്രം താഴെ…