ദിലീപ് ആര്‍ക്കെതിരെയും ക്വട്ടേഷന്‍ കൊടുക്കില്ല, കേസ് കെട്ടിച്ചമച്ചത്: ശ്രീനിവാസന്‍

','

' ); } ?>

2017ല്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട വാര്‍ത്ത കേരളക്കരയെ ഞെട്ടിച്ച് കൊണ്ടാണ് പുറത്ത് വന്നത്. പിന്നാലെ തന്നെ നടന്‍ ദിലീപിനെതിരെ കേസ് ആരോപിക്കപ്പെട്ടു. നടിയെ ആക്രമിക്കാന്‍ ക്വൊട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നായിരുന്നു ആരോപണം. പ്രതി പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടതോടെ താരം മൂന്ന് മാസത്തിനടുത്ത് ജയിലില്‍ കഴിയേണ്ടിയും വന്നിരുന്നു. കേസിലെ അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

ദിലീപിനെ ശക്തമായി വിമര്‍ശിച്ച് ഒരു കൂട്ടര്‍ വന്നപ്പോള്‍ ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന നിലപാടായിരുന്നു മറ്റ് ചിലര്‍. ഇപ്പോഴിതാ നടന്‍ ശ്രീനിവാസനും ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കിയത്. അതിനൊപ്പം വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ച ആരോപണങ്ങള്‍ താരം തള്ളി കളഞ്ഞു.

ശ്രീനിവാസന്‍ പറയുന്നത്..

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കെട്ടിച്ചമച്ച കേസാണെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. പള്‍സര്‍ സുനിയ്ക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ കൊടുത്തു എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇത്തരം കാര്യത്തിനായി ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറയുന്നു. ശ്രീനിവാസന്റെ ഏറ്റവും പുതിയ സിനിമയായ ‘കുട്ടിമാമ’യുടെ പ്രചാരണര്‍ഥം നടത്തിയ അഭിമുഖത്തിലായിരുന്നു ദിലീപിനെ പറ്റി താരം വെളിപ്പെടുത്തല്‍ നടത്തിയത്. ഡബ്ല്യൂസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാ രംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിര്‍ണയിക്കുന്നത് താര-വിപണി മൂല്യമാണെന്നും ശ്രീനിവാസന്‍ പറയുന്നു. നയന്‍താരയ്ക്ക് ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളത് കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ജനങ്ങളുടെ പ്രതികരണം ശ്രീനിവാസന്‍ നേരത്തെ തന്നെ തള്ളി കളഞ്ഞിരുന്നു. ആരാണ് ജനങ്ങള്‍? അങ്ങനെയാണെങ്കില്‍ പോലീസ് എന്തിനാണ്? ജനങ്ങള്‍ക്ക് അന്വേഷിച്ചാല്‍ പോരെ, അമ്മയിലെ അംഗങ്ങളെക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് താല്‍പര്യം പൊതുജനങ്ങള്‍ക്ക് എന്തിനാ? അത് തന്നെ ഒരു തട്ടിപ്പാണെന്ന് എനിക്ക് തോന്നുന്നു. ഈ പൊതുജനങ്ങള്‍, എന്ത് പൊതുജനങ്ങള്‍, നടിക്കെതിരെ നടന്നത് കാടത്തമാണ്. ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം എല്ലാ ഘട്ടത്തിലും പിന്തുണയുണ്ടാകും. അവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ കൊണ്ട് ചെയ്യാവുന്നതാണേല്‍ ചെയ്യുമെന്നും അന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അസുഖ ബാധിതനായിരുന്ന ശ്രീനിവാസന്‍ മാസങ്ങളായി ചികിത്സയിലായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിമാമ എന്ന സിനിമയുടെ ഡബ്ബിംഗിനിടെ ശ്വാസതടസ്സവും നെഞ്ച് വേദനയും അനുഭവപ്പെടുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചതോടെ കുഴപ്പങ്ങളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ശ്രീനിവാസന്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ആരാധകരും ആശങ്കയിലായിരുന്നു. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ചികിത്സയ്ക്ക് ശേഷം ആദ്യമായിട്ടാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും നായകന്മാരായി അഭിനയിക്കുന്ന സിനിമയാണ് കുട്ടിമാമ. വിഎം വിനു സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. മീര വാസുദേവ്, ദുര്‍ഗ കൃഷ്ണയുമാണ് നായികമാര്‍. ഒരു ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രത്തില്‍ വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേം കുമാര്‍, കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, സയന