സിപിഎം വേദികളില്‍ സാന്നിധ്യമാകുന്ന ബംഗാളി നടി ശ്രീലേഖ മിത്ര പാര്‍ട്ടി അംഗത്വം സ്വീകരിച്ചേക്കുമെന്ന് അഭ്യൂഹം. ഉടനെ പാര്‍ട്ടിയില്‍ ചേരുമോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി ഇങ്ങനെ: ‘അങ്ങനെയാണോ തോന്നുന്നത്? എന്നാല്‍ അങ്ങനെയാവട്ടെ’. ഇതോടെ ചര്‍ച്ചകളും സജീവമായി. ബംഗാളില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന സിപിഎമ്മിനു നടിയുടെ വരവ് കരുത്താകുമെന്നാണ് വിശ്വാസം. താന്‍ അന്നും ഇന്നും ഉറച്ച ഇടത് അനുഭാവിയാണ്. അക്കാര്യം ഇടതു നേതാക്കള്‍ക്കും വ്യക്തമായി അറിയാം. എന്റെ പിന്തുണയും അവര്‍ക്കാണ് ശ്രീലേഖ പറഞ്ഞു.
ബംഗാളിലെ പ്രമുഖ താരങ്ങളില്‍ പലരും തൃണമൂല്‍ കോണ്‍ഗ്രസിലും ബിജെപിയിലും വിശ്വസിക്കുന്നവരാണല്ലോ എന്ന ചോദിച്ചപ്പോള്‍, ഒരാള്‍ക്കും ഒരുരാത്രി കൊണ്ട് ചെങ്കൊടി പിടിക്കാന്‍ കഴിയില്ല, ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെങ്കില്‍ വിദ്യാഭ്യാസം വേണം. ഈ പാര്‍ട്ടി വിദ്യാസമ്പന്നരുടേതാണെന്നും നടി പറഞ്ഞു.