അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തു, ശ്രീകുമാര്‍ മേനോനെതിരെ കേസ്

','

' ); } ?>

വ്യാജതെളിവുണ്ടാക്കി യൂട്യൂബില്‍ അപകീര്‍ത്തികരമായി വീഡിയോ പോസ്റ്റ് ചെയ്തതിനെതിരേ കല്യാണ്‍ ജ്വല്ലേഴ്‌സ് നല്‍കിയ പരാതിയില്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പോലീസ് കേസെടുത്തു. ശ്രീകുമാര്‍ മേനോനടക്കം മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവേല്‍, റെഡ് പിക്‌സ് 24 X 7 എന്ന യൂട്യൂബ് ചാനല്‍ എന്നിവരുടെ പേരിലും ഇതേ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

കല്ല്യാണ്‍ ജ്വല്ലേഴ്‌സ് സ്‌റ്റേറ്റ് ബാങ്കില്‍നിന്നും 10,000 കോടി രൂപ ലോണ്‍ എടുത്തിട്ടുണ്ടെന്നും കേരളത്തില്‍നിന്നും ഒരു നീരവ് മോഡിയേയും മെഗുല്‍ ചോക്‌സിയേയും പ്രതീക്ഷിക്കാമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ മനപ്പൂര്‍വ്വം വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കല്യാണ്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഷൈജു നല്‍കിയ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പോലീസാണ് കേസെടുത്തത്.