ആട് തോമ ഒരു യഥാര്‍ത്ഥ കഥാപാത്രം.. അതിന് റൈറ്റ്‌സിന്റെ ആവശ്യമുണ്ടോ…? ‘സ്ഫടികം 2’ സംവിധായകന്‍ ബിജു മനസ്സ് തുറക്കുന്നു…

ആദ്യ ടീസര്‍ പുറത്തിറങ്ങിയ നിമിഷം തൊട്ടേ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഏറെ പഴിയേറ്റു വാങ്ങേണ്ടി വന്ന ചിത്രമാണ് സംവിധായകന്‍ ബിജു ജെ കട്ടക്കല്‍ ഒരുക്കുന്ന സ്ഫടികം 2 ഇരുമ്പന്‍ ജോണി എന്ന ചിത്രം. ഭദ്രന്റെ സംവിധാനത്തില്‍ മലയാളി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ എവര്‍ ഗ്രീന്‍ ചിത്രങ്ങളിലൊന്നായ സ്ഫടികം എന്ന ചിത്രത്തിന്റെ തുടര്‍ക്കഥ പോലെയാണ് പുതിയ ചിത്രമെത്തിയതെങ്കിലും ആദ്യ ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആടു തോമയുടെ മകനായ ഇരുമ്പന്‍ ജോണിയെ ആസ്പദമാക്കിയാണ് സ്ഫടികം 2 ഒരുങ്ങുന്നത്. ഇരു ചിത്രങ്ങളുടെയും സംവിധായകര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ മുറുകുമ്പോള്‍ തന്റെ ചിത്രത്തിനെക്കുറിച്ചുള്ള വിശദീകരണവുമായി സംവിധായകന്‍ ബിജു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ കാണാം..