എം എക്‌സ് പ്ലേയറിനൊപ്പം പ്രസിദ്ധ നോവല്‍ വെബ് സീരീസായി നിര്‍മ്മിക്കാനൊരുങ്ങി സൗന്ദര്യ രജനീകാന്ത്..

തമിഴ് പുരാണ കഥയും ഐതീഹ്യവുമായ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ ആസ്പദമാക്കി വെബ് സീരീസ് നിര്‍മ്മിക്കാനൊരുങ്ങിരിക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാവും രജനികാന്തിന്റെ മകളുമായ സൗന്ദര്യ രജനികാന്ത്. തന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ മേയ് സിക്‌സ് എന്റര്‍റ്റെയ്ന്‍മെന്റും വീഡിയോ സ്ട്രീമിങ്ങ് സര്‍വീസ് കമ്പനിയായ എം എക്‌സ് പ്ലേയറും ചേര്‍ന്നാണ് സീരീസ് നിര്‍മ്മിക്കുന്നത്. സീരീസ് തമിഴ് ഡയറക്ടര്‍ സൂര്യപ്രതാപ് എസ് സംവിധാനം ചെയ്യും. തന്റെ കമ്പനി ചിത്രം നിര്‍മ്മിക്കുന്ന വിവരം സൗന്ദര്യ രജനികാന്ത് ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. ഒപ്പം ഒരു സീരീസിന്റെ ആദ്യ ടീസറും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്. ഗെയിം ഓഫ് ത്രോണ്‍സ് എന്ന സീരീസുമായി സാദൃശ്യമുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും സങ്കീര്‍ണ്ണമായ ചിത്രങ്ങളാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.

‘കാവേരിയുടെ പുത്രന്‍’ എന്നര്‍ത്ഥം വരുന്ന ‘പൊന്നിയന്‍ സെല്‍വന്‍’ തമിഴിലെ ഏറ്റവും വലിയ ഗ്രന്ഥങ്ങളിലൊന്നാണ്. ചോള രാജ്യത്തിന്റെ അധിപനായ മാറിയ അരുള്‍മൊഴിവരന്‍ എന്ന വ്യക്തിയെ ആസ്പദമാക്കി കല്‍ക്കി കൃഷ്ണമൂര്‍ത്തിയാണ് നോവല്‍ എഴുതിയിരിക്കുന്നത്. നോവല്‍ തയ്യാറാക്കാനായി കല്‍ക്കി നാല് തവണ ശ്രീ ലങ്ക സന്ദര്‍ശിക്കുകയും 3 വര്‍ഷമെടുക്കുകയും ചെയ്തു. ”ഈ നോവല്‍ വായിച്ച നാള്‍ മുതല്‍, ഞാന്‍ ഈ സത്യസന്ധമായ കഥ എങ്ങനെയെങ്കിലും ഒരു ദൃശ്യ മാധ്യമത്തിലൂടെ അവതരിപ്പിക്കണമെന്നു തീരുമാനിതാണ്. അതിനുള്ള എല്ലാ സാധ്യതകളും ഞാന്‍ തേടിപ്പോവുകയും ചെയ്തിട്ടുണ്ട്”. മാധ്യമങ്ങളോടുള്ള ഒരു ചര്‍ച്ചയില്‍ ഐശ്വര്യ പറഞ്ഞു.


സൗന്ദര്യ തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട ട്രെയ്‌ലര്‍ കാണാം…