
സംവിധായികയും, നടന് രജനീകാന്തിന്റെ മകളുമായ സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു. നടനും ബിസിനസുകാരനുമായ വിശാഖന് വണങ്കാമുടിയാണ് വരന്. ഫെബ്രുവരി പതിനൊന്നാം തീയതി ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയില്‍ വെച്ചായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും വിശിഷ്ടാതിഥികളായി പങ്കെടുക്കുക.
ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ വിരുന്നുണ്ടാകും.സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന് റാംകുമാറുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ സൗന്ദര്യയ്ക്ക് ഒരു മകനുമുണ്ട്. ‘വേലൈ ഇല്ലാ പട്ടധാരി’, ‘കൊച്ചടയാന്’ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ.