മലയാളത്തിലെ മുന്‍നിര യുവതാരമായ സൗബിന് കുഞ്ഞുപിറഞ്ഞ വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. തനിക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്ന വാര്‍ത്ത താരം തന്നെ നേരിട്ടെത്തി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ ഏറെ കാത്തിരുന്ന ജൂനിയര്‍ സൗബിന്റെ പേരുമായ് സൗബിന്‍ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ‘ഒര്‍ഹാന്‍ സൗബിന്‍’ എന്നാണ് താരം കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. മകന്റെ പുതിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് താരം പേര് വെളുപ്പെടുത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സൗബിന്‍ പങ്കുവെച്ച ചിത്രത്തിലെ ഒമറിന്റെ മനോഹരമായ പുഞ്ചിരികണ്ട് ആരാധകര്‍ മയങ്ങിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ മെയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ‘ഇറ്റ്‌സ് എ ബോയ്’ എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നില്‍ക്കുന്ന സൗബിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിരുന്നു. സൗബി ഉപ്പ ആയിട്ടാ എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. 2017 ഡിസംബര്‍ 16നായിരുന്നു സൗബിന്റേയും കോഴിക്കോട് സ്വദേശി ജാമിയയുടേയും വിവാഹം.
ചിത്രം കാണാം..