കുട്ടികളുടെ ആഗ്രഹം പൂര്‍ത്തീകരിച്ച് സൂരി , വീഡിയോ

','

' ); } ?>

 

കുട്ടികളുടെ ആഗ്രഹം സാധിച്ചു കൊടുത്ത് നടന്‍ സൂരി. സിനിമാ ചിത്രീകരണം കാണാന്‍ പോകുന്നവരില്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് കാരവന്‍. ഇതിന്റെ അകത്തൊന്ന് കയറിനോക്കണമെന്ന് ആഗ്രഹിക്കാത്തവരും കുറവാണ്. അങ്ങനെ കാരവനുളളില്‍ കയറാന്‍ ആഗ്രഹിച്ച കുട്ടികളെ മുഴുവന്‍ തന്റെ കാരവനില്‍ കയറ്റി മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാകുകയാണ് തമിഴ് നടന്‍ സൂരി.

 

ഗ്രാമപ്രദേശത്തില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി വന്നതായിരുന്നു സൂരി. താരത്തിനായി പ്രത്യേക കാരവനും ഒരുക്കിയിരുന്നു. സൂരി വന്നതറിഞ്ഞ് താരത്തെ നേരില്‍ കാണാന്‍ കുട്ടികളടക്കമുള്ള ആരാധകരും വന്നിരുന്നു. സൂരിയെ നേരില്‍ കണ്ടപ്പോള്‍ കുട്ടികള്‍ മറ്റൊരാഗ്രഹം കൂടി പറഞ്ഞു. ഈ കാരവനിലൊന്ന് കയറണം. മറിച്ചൊന്ന് ആലോചിക്കാതെ അവിടെ വന്ന കുട്ടികളെയെല്ലാം തന്റെ കാരവനില്‍ കയറ്റി അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കുകയായിരുന്നു.

കോമഡി നടനായി തമിഴകത്തെത്തി തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് സൂരി. വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈയിലൂടെ സൂരി നായകനായും അരങ്ങേറ്റം നടത്തി. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. വിജയ് സേതുപതി, ഭവാനി ശ്രീ, ഗൗതം മേനോന്‍ തുടങ്ങിയവരായിരുന്നു മറ്റു വേഷങ്ങളില്‍. ചിത്രത്തിന്റെ രണ്ടാം ഭാ?ഗവും ഉടന്‍ റിലീസാവും.