സിഐ ജോർജിനെ തിരഞ് സോഷ്യൽ മീഡിയ; കയ്യടി നേടിയ പുതുമുഖ നടൻ പരസ്യസംവിധായകൻ

','

' ); } ?>

മോഹൻലാൽ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘തുടരും’ പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളോട് കൂടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊക്കെ മികച്ച പ്രതികരണം ലഭിക്കുമ്പോൾ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യുന്നത് സിഐ ജോർജിനെ അനശ്വരമാക്കിയ നടനെ കുറിച്ചാണ്.

അഭിനയരംഗത്ത് പുതിയ ആളാണെങ്കിലും നിരവധി പരസ്യചിത്രങ്ങളിലൂടെ ഞെട്ടിച്ച പരസ്യസംവിധായകൻ പ്രകാശ് വർമ്മയാണ് ചിത്രത്തിൽ സിഐ ജോർജ് ആയി എത്തിയത്. ഇതുവരെ കാണാത്ത ഒരു നടൻ ചിത്രത്തിന്റെ എല്ലാ മൂഡിനോടും ചേർന്ന നിലയിൽ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മോഹൻലാലിന് ഒപ്പം തോളോടു തോൾ ചേർന്നുള്ള ഈ പ്രകടനം കണ്ട് പലരും ആരാണ് ഈ നടൻ എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. . അഭിനയത്തിൽ ഞെട്ടിച്ച പ്രകാശ് വർമ്മയുടെ ജോര്‍ജ് സാര്‍ തുടരും സിനിമയിൽ ഉടനീളമുള്ള കഥാപാത്രം കൂടിയാണ്. ഒരു പുതുമുഖം ആയിട്ട് കൂടി പ്രേക്ഷകരെ ഞെട്ടിക്കാൻ ‘സി ഐ ജോർജ് സാറിന്’ സാധിച്ചുവെന്നാണ് സിനിമ ആസ്വാദകർ പറയുന്നത്.

ലോകപ്രശസ്തമായ നിരവധി പരസ്യ ചിത്രങ്ങൾക്ക് ഒടുവിലാണ് തരുൺ മൂർത്തിയുടെ ചിത്രത്തിലൂടെ പ്രകാശ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഷാരുഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസം പരസ്യം, മുമ്പ് ഹച്ച് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വോഡാഫോണിന്റെ പഗ്ഗ് ഡോഗും കുട്ടിയുമുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ പരസ്യം, ഏറെ ഹിറ്റായ സൂസു പരസ്യങ്ങൾ, കേരള ടൂറിസത്തിന്റെ വിവിധ പരസ്യങ്ങൾ, നൻപകൽ നേരത്ത് മയക്കം എന്ന സിനിമക്ക് പ്രചോദനമായ ഗ്രീൻ പ്ലൈയുടെ പരസ്യം തുടങ്ങി നിരവധി ലോകപ്രശസ്ത പരസ്യങ്ങൾ പ്രകാശിന്റെതായി പുറത്തുവന്നിട്ടുണ്ട്.

ബാംഗ്ലൂർ ആസ്ഥാനമായുള്ള ‘നിർവാണ’ എന്ന പരസ്യചിത്ര സ്ഥാപനത്തിന്റെ സ്ഥാപക ഉടമകളിൽ ഒരാളാണിപ്പോൾ പ്രകാശ്. പരസ്യരംഗത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് ഇപ്പോൾ അഭിനയത്തിലും പ്രകാശ് കൈ വെക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിപ്രായമാണ് പ്രകാശ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ഭാവിയിലേക്ക് തന്നെ മികച്ച സംഭാവനകൾ നൽകാൻ പ്രകാശ് വർമ്മയ്ക്ക് കഴിഞ്ഞേക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ സിനിമയ്ക്ക് പിന്നാലെ വരുന്ന അഭിപ്രായപ്രകടനങ്ങൾ.

2001 മുതൽ പരസ്യരംഗത്ത് ഉള്ള പ്രകാശ് വർമ്മ ലോഹിതദാസ്, വിജി തമ്പി തുടങ്ങിയവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് വി കെ പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിലേക്ക് എത്തുന്നത്. അതെ സമയം ചിത്രത്തിന് ലഭിക്കുന്ന സ്നേഹത്തിനു നന്ദി പറഞ് കൊണ്ട് നടൻ മോഹൻലാൽ രംഗത്തെത്തിയിരുന്നു.തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. ഓരോ സന്ദേശവും അഭിനന്ദനത്തിൻ്റെ ഓരോ വാക്കുകളും എനിക്ക് പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ എന്നെ സ്പർശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്‍റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ചേർത്ത് നിർത്തിയതിന് നന്ദി.ഈ നന്ദി എന്‍റേത് മാത്രമല്ല. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ ഇന്ന് കാണുന്ന രീതിയിലാക്കിയത്. ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിർമ്മിച്ചതാണ്. അത് വളരെ ആഴത്തിൽ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാൾ കൂടുതലാണ്. അതാണ് യഥാർത്ഥ അനുഗ്രഹം.ഹൃദയപൂര്‍വ്വം എന്‍റെ നന്ദി