
‘പരാശക്തിയില്‍’ മലയാളത്തിന്റെ പ്രിയ നടൻ ബേസില്‍ ജോസഫുമുണ്ടെന്ന് സ്ഥിരീകരിച്ച് നടൻ ശിവകാർത്തികേയൻ. ‘എല്ലാവരാലും ഇഷ്‍ടപ്പെടുന്ന ആ മനുഷ്യൻ, തെന്റെ പ്രിയപ്പെട്ട സുഹൃത്ത് ബേസില്‍ ജോസഫ് പരാശക്തിയിലുണ്ട്’ എന്നാണ് ശിവകാർത്തികേയൻ പറഞ്ഞത്. ചിത്രത്തിന്റെ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രമോഷൻ ഈവെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എല്ലാവരാലും ഇഷ്‍ടപ്പെടുന്ന ആ മനുഷ്യൻ, എന്റെ പ്രിയപ്പെട്ട സുഹൃത്ത് ബേസില്‍ ജോസഫ് പരാശക്തിയിലുണ്ട്. ചിത്രീകരണത്തിടെയാണ് ഞാൻ അദ്ദേഹവുമായി കൂടുതല്‍ ഇൻട്രാക്റ്റ് ചെയ്‍തത്. ഞാൻ എല്ലാവരുമായി ഇൻട്രാക്റ്റ് ചെയ്യാറുണ്ട്. പക്ഷേ സ്വന്തം ഭാഗം പൂര്‍ത്തിയായിട്ടും മൂന്ന് ദിവസം അദ്ദേഹം ശ്രീലങ്കയിലുണ്ടായിരുന്നു. അത് ശരിക്കും ഫണ്‍ ആയിരുന്നു.” ശിവകാർത്തികേയൻ പറഞ്ഞു.
“ആ സമയത്ത് ഏത് സിനിമയാണ് ചെയ്യുന്നതെന്ന് ബേസിലിനോട് ചോദിച്ചപ്പോൾ ആദ്യം ഇയർലി സ്റ്റാർ ആയിരുന്നു പിന്നെ മന്ത്ലി സ്റ്റാർ വീക്കിലി സ്റ്റാർ ആയി ഞാൻ മാറി. അതുകൊണ്ട് ഇപ്പോൾ കുറച്ച് സ്ലോ ആക്കി. വളരെ സ്വീറ്റ് ആയിട്ടുള്ള മനുഷ്യനാണ് ബേസിൽ. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് നല്ല അനുഭവം ആയിരുന്നു,” ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസാണ് കരസ്ഥമാക്കിയിരിക്കുന്നത്. തെലുങ്ക് താരം ശ്രീലീലയാണ് ചിത്രത്തിലെ നായിക. പൊങ്കൽ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.
നിലവില്‍ മലയാളത്തിലെ ഏറ്റവും ജനപ്രിയ താരമായിട്ടാണ് ബേസിലിനെ കണക്കാക്കുന്നത്.