ചില ഗായകരുടെ പാട്ടുകള്‍ പഠിക്കുന്ന സമയത്ത് ചെറുതായിട്ട് ഇമിറ്റേറ്റ് ചെയ്യാനുള്ള ടെന്‍ഡന്‍സി ഉണ്ടാവുമെന്നും അതില്‍ നിന്ന് കുട്ടികള്‍ പുറത്തവരണമെന്നും ഗായിക സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് ഫിലിം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ റിയാലിറ്റി ഷേയുടെ ഗുണവും ദോഷവും എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സിത്താര.
സിത്താരയുടെ വാക്കുകള്‍
‘ ഒരുപാട് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഒരാളാണ് ഞാന്‍. അന്നൊന്നും ഒരു ചാനലിലെ പ്രോഗ്രാമില്‍ മാത്രമേ പങ്കെടുക്കാവൂ എന്ന് റിസ്ട്രിക്ഷന്‍സൊന്നുമില്ല. ഞാനൊരു വര്‍ഷം തന്നെ നാല് ചാനലില്‍ തന്നെ പങ്കെടുത്തിട്ടുണ്ട്. എനിക്ക് തോന്നിയിട്ടുള്ളത് എല്ലാത്തിലും ഉള്ളതുപോലെ നല്ലതും ചീത്തയുമായ കുറച്ച് വശങ്ങള്‍. തീര്‍ച്ചയായും ഇവിടെയുള്ളത് നല്ല നല്ല ഗായകരുടെ പാട്ടുകളാണ്. അവരുടെ പാട്ടുകള്‍ പഠിക്കുന്ന സമയത്ത് നമുക്ക് ചെറുതായിട്ട് അവരെ ഇമിറ്റേറ്റ് ചെയ്യാനുള്ള ഒരു ടെന്‍ഡന്‍സിയുണ്ടാവും. കേള്‍ക്കുന്നവര്‍ക്കും അതുപോലെ കേള്‍ക്കാനാണ് താല്‍പ്പര്യമുണ്ടായിരിക്കുക. ഒറിജിനല്‍ പോലെ. അതില്‍ നിന്നും കുട്ടികള്‍ പുറത്ത് വരണം എന്നുള്ളതാണ് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം. കാരണം നമ്മുടെ ശബ്ദത്തിനെ ഐഡന്റിഫൈ ചെയ്യുക, നമ്മുടെ രീതികളെ ഐഡന്റിഫൈ ചെയ്യുക എന്നുള്ളതാണ്. എന്റെയൊക്കെ ഗുരുക്കന്മാരില്‍ ഞാന്‍ അത് കണ്ടിട്ടുണ്ട്. എനിക്കൊക്കെ തുടക്കത്തില്‍ അത്തരമൊരും സംശയം ഉണ്ടായിരുന്നു. അപ്പോഴൊക്കെ ഓരോ സമയത്തായി എന്റെയടുത്ത് വന്ന ടീച്ചേഴ്‌സും, സുഹൃത്തുക്കളുമൊക്കെയാണ് അത് ഐഡന്റിഫൈ ചെയ്യാന്‍ സഹായിച്ചത്. ചെറിയ മക്കളുടെ കാര്യം എനിക്കറിയില്ല. പക്ഷെ ആ രീതിയില്‍ അവരുടെ വളര്‍ച്ചയോടൊപ്പം തന്നെ പുറത്തേക്കുവരേണ്ടുന്ന പാട്ടുകള്‍ കിട്ടും എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. ഒരുപാട് ആള്‍ക്കാര്‍ പാടുന്നില്ലെങ്കിലും പുറത്ത് വരേണ്ടുന്ന ആള്‍ക്കാര്‍ എപ്പോഴും പുറത്തേക്ക് തന്നെ വന്നിട്ടുണ്ട്’
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം..