ഭയം വരണം…’സിനം’ ടീസര്‍ എത്തി

','

' ); } ?>

അരുണ്‍ വിജയ് ചിത്രമായ ‘സിനം’ ടീസര്‍ പുറത്തിറങ്ങി. ജി.എന്‍.ആര്‍ കുമാരവേലന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷബിര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ആര്‍ വിജയകുമാര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ‘തെറ്റ് ചെയ്യുന്നവര്‍ക്ക് ഭയം വരണമെന്നാണ്’ ടീസറില്‍ പറഞ്ഞുവെയ്ക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണെന്ന് ടീസര്‍ സൂചന നല്‍കുന്നു.

അരുണ്‍ വിജയ്‌ക്കൊപ്പം പാലക്ക് ലാല്‍വാനി, കാളി വെങ്കട്ട്, ആര്‍ എന്‍ ആര്‍ മനോഹര്‍, കെ.എസ്.ജി വേങ്കിടേശ്, മറുമലര്‍ചി ഭാരതി തുടങ്ങീ താരങ്ങളും വേഷമിടുന്നുണ്ട്. ഗോപിനാഥാണ് ഛായാഗ്രഹണം. എ.രാജമുഹമ്മദ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. ആര്‍ ശറവണനാണ് കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്‌.