നീണ്ട ഇടവേളയ്ക്ക് ശേഷം സിമ്രാന്‍ നായികയായി തിരിച്ചെത്തിയ ചിത്രമാണ് പേട്ട. ചിത്രത്തില്‍ തൃഷയും സിമ്രാന് ഒപ്പം അഭിനയിച്ചിരുന്നു. ഇരുവരും വീണ്ടും ഒരുമിച്ചഭിനയിക്കാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
സുമന്ത് രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സഹോദരിമാരായിട്ടാണ് ഇരുവരും പുതിയ ചിത്രത്തില്‍ എത്തുന്നത്. പേട്ടയില്‍ രണ്ട് പേര്‍ക്കും ഒരുമിച്ചുള്ള സീനുകള്‍ ഇല്ലായിരുന്നു. സ്ത്രീകഥാപാത്രങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ചിത്രമാണ് സുമന്ത് അണിയിച്ചൊരുക്കുന്നത്.
ചെന്നൈയിലും കേരളത്തിലും തായ്‌ലന്റിലുമാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം. ത്രിഷയുടെ അരങ്ങേറ്റ ചിത്രമായ ജോഡിയില്‍ സിമ്രാന്റെ സുഹൃത്തായി താരം വേഷമിട്ടിരുന്നു. പിന്നീടാണ് മുന്‍നിര നായികയായത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.