ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു

','

' ); } ?>

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു. ഫീല്‍ ഫ്‌ലയിങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ബിനി ശ്രീജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായര്‍,ബാലാജി ശര്‍മ്മ, ജുബില്‍ രാജന്‍.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്‌സണ്‍ അംബ്രോസ്, അഡ്വ.എം.കെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതം- ഷമേജ് ശ്രീധര്‍, എഡിറ്റര്‍- റിസാല്‍ ജൈനി, കോസ്റ്റ്യൂം- റഫീക്ക് എസ് അലി, കലാസംവിധാനം- അപ്പുണ്ണി സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- സജിത്ത് സി ഗംഗാധര്‍, ചീഫ്. അസോസിയേറ്റ്- രാജേഷ് തോമസ്, സ്റ്റുഡിയോ- വാമാ ഫിലിം ഹൗസ്, പി.ആര്‍.ഒ- പി.ശിവപ്രസാദ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംങ്- ബി.ആര്‍.എസ് ക്രിയേഷന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം സെപ്തംബര്‍ അവസാനത്തോടെ റിലീസാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.


ഇന്ദ്രന്‍സിനെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം അടുത്തിടെയാണ് ആമസോണില്‍ റിലീസ് ആയത്.മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.സാങ്കേതികമായി വെല്ലുവിളി നേരിടുന്ന ഒരു പിതാവിന്റെ കഥയാണ്ചിത്രം.സ്മാര്‍ട്ട്ഫോണും ഇന്റര്‍നെറ്റും തുറന്നിട്ട വിവരവിസ്ഫോടനത്തിന്റെ ഒഴുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന മക്കളുടെ വേഗതയിലേക്ക് എത്തിപ്പെടാന്‍ ഒരു അച്ഛന്‍ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഹോം ഒരു സാമൂഹിക പ്രസക്തവും, ലളിതവും മനോഹരവുമായ ആഖ്യാനത്തോടുകൂടിയ തയ്യാറാക്കിയ ചിത്രമാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍, വിജയ് ബാബു നിര്‍മ്മിച്ച ചിത്രതിന്റെ രചനയും സംവിധാനവും റോജിന്‍ തോമസാണ്.ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, വിജയ് ബാബു, മഞ്ജു പിള്ള, നല്‍സന്‍, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍ പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ചിത്രം ഇപ്പോള്‍ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കാണാന്‍ സാധിക്കും.