കൂടുതല്‍ ഡെക്കറേഷന്‍ ഒന്നുമില്ല ‘വരയന്‍’ വരുന്നു

','

' ); } ?>

സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രം വരയന്റെ റിലീസ് പ്രഖ്യാപിച്ചു.മെയ് 28നാണ് ചിത്രം പുറത്തിറങ്ങുന്നത്. സിജു വില്‍സണ്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് വിവരം പങ്കുവെച്ചത്.

കൂടുതല്‍ ഡെക്കറേഷന്‍ ഒന്നുമില്ല. എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്ന സിനിമ ആയിരിക്കും വരയന്‍ എന്നാണ് വിശ്വാസം. അത്രയ്ക്ക് ആത്മാര്‍ത്ഥമായി ഞങ്ങളെല്ലാവരും ഈ സിനിമ നന്നാക്കുവാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ട്. ഇനി നിങ്ങളാണ് കണ്ടിട്ട് പറയേണ്ടത് എന്നാണ് റിലീസ് തീയതി പങ്കുവെച്ച് താരം കുറിച്ചിരിക്കുന്നത്.

ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ എഴുതി, ജിജോ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സത്യം സിനിമാസിന്റെ ബാനറില്‍ എ. ജി. പ്രേമചന്ദ്രനാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം രജീഷ് രാമന്‍.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സിജു വില്‍ണുപുറമെ മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ലിയോണ, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലിയോണ ലിഷോയ് ആണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.