സൈമ 2025 ; മികച്ച നടനുള്ള നോമിനേഷൻ പട്ടികയിൽ മമ്മൂട്ടിയും, ദുൽഖർ സൽമാനും

','

' ); } ?>

സൈമ 2025ലെ മികച്ച നടനുള്ള മത്സരത്തിൽ നോമിനേഷൻ പട്ടികയിൽ മമ്മൂട്ടിയും, ദുൽഖർ സൽമാനും. മലയാളത്തിലെ മികച്ച നടനുള്ള നോമിനേഷൻ പട്ടികയിലാണ് മമ്മൂട്ടി ഉൾപ്പെട്ടിട്ടുള്ളത്. തെലുങ്കിലെ മികച്ച നടനുള്ള പട്ടികയിലാണ് ദുൽഖറിന്റെ പേരുള്ളത്.

മലയാളത്തിൽ ഭ്രമയു​ഗം എന്ന ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് നോമിനേഷൻ. ഒപ്പം ആസിഫ് അലി(കിഷ്കിന്ധാ കാണ്ഡം), ഫഹദ് ഫാസിൽ(ആവേശം), പൃഥ്വിരാജ്(ആടുജീവിതം), ടൊവിനോ തോമസ്(എആർഎം), ഉണ്ണി മുകുന്ദൻ(മാർക്കോ) എന്നിവരും മത്സരരം​ഗത്തുണ്ട്.

ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനാണ് ദുൽഖറിന് നോമിനേഷൻ. അല്ലു അർജുൻ(പുഷ്പ 2), ജൂനിയൻ എൻടിആർ(ദേവര), നാനി(സരിപേത സനിവാനം), പ്രഭാസ്(കൽക്കി 2898 AD), തേജ സജ്ജ(ഹനുമാൻ) എന്നിവരാണ് ദുൽഖറിനൊപ്പം മികച്ച തെലുങ്ക് നടൻ കാറ്റ​ഗറിയിൽ മത്സരിക്കുന്നത്.

മികച്ച നടിക്കുള്ള സൈമ അവാർഡിൽ മലയാളത്തിൽ നിന്നും ആറ് പേരാണ് മത്സരിക്കുന്നത്. ജ്യോതിർമയി(ബൊ​ഗെയ്ൻവില്ല), മമിത ബൈജു(പ്രേമലു),നസ്രിയ ഫഹദ്(സൂക്ഷ്മദർശിനി), പാർവതി തിരുവോത്ത്(ഉള്ളൊഴുക്ക്), ഉർവശി(ഉള്ളൊഴുക്ക്), സരിൻ ഷിഹാബ്(ആട്ടം) എന്നിവരാണ് ആ താരങ്ങൾ.

കാന്ത എന്ന ചിത്രമാണ് ദുല്‍ഖറിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സെൽവമണി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.