നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

','

' ); } ?>

നടന്‍ സിദ്ധാര്‍ഥ് ശുക്ല (40)അന്തരിച്ചു. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്നലെ രാത്രി മരുന്നുകള്‍ കഴിച്ച് ഉറങ്ങാന്‍ കിടന്ന സിദ്ധാര്‍ഥ് ഉണര്‍ന്നില്ലെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചുവെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മോഡല്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിച്ച സിദ്ധാര്‍ഥ് ശുക്ല ‘ബാബുള്‍ കാ ആംഗന്‍ ഛൂടേ നാ’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീടും സീരിയലുകളില്‍ തുടര്‍ന്ന സിദ്ധാര്‍ഥിന് വലിയ ബ്രേക്ക് നല്‍കിയത് ‘ബാലികാ വധു’ എന്ന സീരിയലാണ്. ബിഗ് ബോസ് 13 കൂടാതെ ഝലക് ഡിഖ്!ലാ ജാ 6, ഫിയര്‍ ഫാക്റ്റര്‍: ഖാത്രോണ്‍ കെ ഖിലാഡി 7 എന്നീ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. കരണ്‍ ജോഹറിന്റെ നിര്‍മ്മാണത്തില്‍ 2014ല്‍ പുറത്തെത്തിയ ‘ഹംപി ശര്‍മ്മ കി ദുല്‍ഹനിയ’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ബോളിവുഡിലേക്ക് എത്തിയത്. പിന്നീട് ഒരു ചിത്രത്തില്‍ കൂടിയേ അഭിനയിച്ചിട്ടുള്ളൂ.

മോഡലിങ്ങിലൂടെയാണ് സിദ്ധാര്‍ഥ് വിനോദ രംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയും അവതാരകനുമായെത്തി. ബിഗ് ബോസ് 13 പതിപ്പ് വിജയിയായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു. അശോക് ശുക്ല, റിതേഷ് ശുക്ല എന്നിവരാണ് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ്.