ജിന്നിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചതുരത്തിന്റെ ചിത്രീകരണം മുണ്ടാക്കയത്ത് ആരംഭിച്ചു.ചിത്രത്തില്‍ റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ ലെ ലോപസ്, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.ഗ്രീന്‍വിച് എന്റര്‍ടൈന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനസിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ള സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ദീപു ജോസഫാണ്.