തമിഴ് യുവതാരം സിദ്ധാര്‍ത്ഥിനെ കേന്ദ്രകഥാപാത്രമാക്കി സായ് ശേഖര്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രം അരുവം നാളെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ കാതറിന്‍ ട്രെസ, സതീഷ്, കാളി വെങ്കട്ട് എന്നിവരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നുണ്ട്. ഏറെ ഉദ്വേഗജനകമായ ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ യൂട്യൂബില്‍ ശ്രദ്ധനേടിയിരുന്നു.
നവാഗതനായ സായ് ശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഒപ്പത്തിന്റെ ഛായാഗ്രഹകന്‍ എന്‍. കെ. ഏകാംബരമാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നു. സിവപ്പ് മഞ്ചല്‍ പച്ചൈ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് നായകനായി എത്തുന്ന ചിത്രമാണ് അരുവം. ആര്‍.രവീന്ദ്രനാണ് ട്രെഡന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്.