‘പ്രായ വ്യത്യാസമുള്ളവരുടെ പ്രണയം, പലര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റും, അല്ലേ മച്ചാനേ’; ഫഹദിനെ ട്രോളി ശ്യാം

','

' ); } ?>

ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ നാളെ തിയേറ്ററുകളിലെത്തുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘പ്രേമലു’വിന്റെ വൻ വിജയത്തിന് ശേഷം മമിത വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഓണക്കാലത്ത് കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടെത്തുന്ന സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകം.

റിലീസിന് മുന്നോടിയായി ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ട അണിയറപ്രവർത്തകരുടെ ഓണാഘോഷ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് നിർമാതാവ് ശ്യാം പുഷ്കരൻ, ഫഹദ് ഫാസിലിനോട് നടത്തിയ തമാശ രൂപേണയുള്ള പരാമർശമാണ് വീഡിയോയിലെ പ്രധാന ആകർഷണം.

പ്രായവ്യത്യാസമുള്ളവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന് വ്യക്തമാക്കിയ ശ്യാം, “കുറേപ്പേർക്കിത് റിലേറ്റ് ചെയ്യാൻ പറ്റും, അല്ലേ മച്ചാനേ?” എന്ന് ഫഹദിനോട് ചോദിക്കുകയായിരുന്നു. ചിരിച്ചുകൊണ്ട് “പിന്നേയ്” എന്ന് ഫഹദ് മറുപടി നൽകിയതോടെ ഒപ്പമുണ്ടായിരുന്ന നിവിൻ പോളി, മമിത, ദിലീഷ് പോത്തൻ, ഗിരീഷ് എ.ഡി. എന്നിവർ പൊട്ടിച്ചിരിച്ചു. ഫഹദിന്റെയും നസ്രിയയുടെയും ജീവിതത്തെ മുൻനിർത്തിയുള്ള ശ്യാമിന്റെ ഈ സൗഹൃദ ട്രോൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

ഗിരീഷ് എ.ഡി.യും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, സ്രിന്ദ, അഖില ഭാർഗവൻ, വിനയ് ഫോർട്ട് തുടങ്ങിയ വമ്പൻ താരനിരയും അണിനിരക്കുന്നുണ്ട്. ചിരിയും കുടുംബബന്ധങ്ങളും പ്രമേഹമാകുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഈ ഓണക്കാലത്തെ തിയേറ്റർ കാഴ്ചകളിൽ പ്രധാന ആകർഷണമാകുമെന്നാണ് കരുതപ്പെടുന്നത്.