“ഇനി ഒരു സ്റ്റേജിലും ഡാൻസ് കളിക്കരുതെന്ന്” എഴുതിയവരെകൊണ്ട് തന്നെ അത് തിരുത്തിച്ചു, വല്ലാത്തൊരു വെറി അവനിലുണ്ട്.” സൂര്യയെ കുറിച്ച് ശിവകുമാർ

','

' ); } ?>

കരിയറിന്റെ തുടക്കത്തിൽ നടൻ സൂര്യക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളെ കുറിച്ച് തുറന്നു സംസാരിച്ച് നടനും സൂര്യയുടെ അച്ഛനുമായ ശിവകുമാ. “സൂര്യയുടെ ആദ്യ സിനിമ പുറത്തിറങ്ങിയപ്പോൾ ‘സൂര്യ’ ഇനി ഒരു സ്റ്റേജിൽ പോലും ഡാൻസ് കളിക്കരുതെന്ന് ഒരു മാഗസിൻ എഴുതിയിരുന്നുവെന്നും, എന്നാൽ പിന്നീട് അതേ മാഗസിൻ തങ്ങൾക്ക് തെറ്റുപറ്റിയെന്ന് തിരുത്തിയെഴുതിയെന്നുംശിവ കുമാർ പറഞ്ഞു. ‘കണ്ടാൽ സാധാരണ ആളുകളെപ്പോലെ തോന്നുമെങ്കിലും വല്ലാത്തൊരു വെറി അവനിലുണ്ടെന്നും, അതാണ് ഇന്നും അവനെ മുന്നോട്ട് നയിക്കുന്നതെന്നുംശിവ കുമാർ കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ന് ഈ നിലയിൽ സൂര്യ എത്തിയത് പല വിമർശനങ്ങളും നേരിട്ടിട്ടായിരുന്നു. അതെല്ലാം എനിക്ക് ഇന്നും ഓർമയുണ്ട്. ആദ്യത്തെ സിനിമയിൽ സൂര്യക്ക് ഡാൻസും ഫൈറ്റുമൊക്കെ ഉണ്ടായിരുന്നു. പടത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് ശേഷം റിവ്യൂ ഒക്കെ പുറത്തിറങ്ങിയിരുന്നു. അന്ന് കൽക്കി മാഗസിൻ സൂര്യയെക്കുറിച്ച് എഴുതിയത് എനിക്ക് ഇന്നും ഓർമയുണ്ട്. ഇനി ഒരു സ്റ്റേജിൽ പോലും സൂര്യ ഡാൻസ് ചെയ്യരുത്, ഇത് അപേക്ഷയാണ് എന്നായിരുന്നു പറഞ്ഞത്. എന്നാൽ പിന്നീട് സൂര്യ ചെയ്ത ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന സിനിമയിൽ ‘സെനോരീറ്റ’ എന്നൊരു പാട്ടുണ്ട്. 10 മണിക്കൂറോളം ആ പാട്ടിനായി അവൻ പ്രാക്ടീസ് ചെയ്തു. വിയർത്തൊഴുകി ഇട്ടിരിക്കുന്ന ജീൻസ് വരെ നനഞ്ഞു പോകുന്ന രീതിയിലാണ് സൂര്യ ഡാൻസ് ചെയ്തത്.” ശിവ കുമാർ പറഞ്ഞു.

അന്ന് കുറ്റപ്പെടുത്തി എഴുതിയ അതേ മാഗസിൻ ഞങ്ങൾക്ക് തെറ്റുപറ്റി, തിരുത്തുകയാണ് എന്ന് എഴുതി. അത്രമാത്രം വെറി പിടിച്ച ഒരുത്തനാണ് സൂര്യ. എനിക്ക് കുടവയറാണ്. പക്ഷേ, അവൻ ഇപ്പോഴും സിക്‌സ് പാക്ക് മെയിന്റെയിൻ ചെയ്യുന്നുണ്ട്. അത് എത്രമാത്രം അപകടമാണെന്ന് അറിയാമോ? അത് അവൻ നേടിയെടുത്തിട്ടുണ്ട്. കണ്ടാൽ സാധാരണ ആളുകളെപ്പോലെ തോന്നുമെങ്കിലും വല്ലാത്തൊരു വെറി അവനിലുണ്ട്. അതാണ് ഇന്നും അവനെ മുന്നോട്ട് നയിക്കുന്നത്”.ശിവകുമാർ കൂട്ടിച്ചേർത്തു.