ചോദ്യം ചെയ്യലിൽ ഷൈൻ ടോം ചാക്കോ സഹകരിക്കുന്നില്ല; മറുപടികൾ ഒറ്റവാക്കിൽ

','

' ); } ?>

നടൻ ഷൈൻ ടോം ചാക്കോയുടെ ചോദ്യം ചെയ്യൽ തുടരുന്നു. ചോദ്യം ചെയ്യൽ ആരംഭിച്ചിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും പൊലീസ് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഷൈൻ ഒറ്റ വാക്കിലായി മറുപടി നൽകുന്നതായി റിപ്പോർട്ടുകൾ. മൂന്ന് എസ്പി മാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

ലഹരി ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, ഫോൺ കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ തുടങ്ങിയവ പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈൻ ഉപയോഗിക്കുന്ന മൂന്ന് ഫോണുകളിലൊന്നേ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിട്ടുള്ളൂ. സ്ഥിരമായി ഉപയോഗിക്കുന്ന പ്രധാന ഫോൺ കൊണ്ടുവന്നില്ല. “മറന്നുപോയി” എന്നായിരുന്നു അതിനു ഷൈൻ നൽകിയ മറുപടി.

രാവിലെ 10.30ന് ഹാജരാകാനായിരുന്നു പൊലീസ് നോട്ടീസ് നൽകിയിരുന്നത്. ഷൈന്റെ പിതാവ് നേരത്തെ വൈകിട്ട് 3.30ന് ഹാജരാവുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടൻ നേരത്തേ ഹാജരായി. പിതാവിനും അഭിഭാഷകനുമൊപ്പമായിരുന്നു വരവ്.32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലി പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിയ സംഭവത്തെക്കുറിച്ചും വിശദമായി ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യൽ വിഡിയോ ആക്കുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തെ ഷൈനിന്റെ ഫോൺ കോളുകളും യാത്രാ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അദ്ദേഹം താമസിച്ച ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് കൈപ്പറ്റിയിട്ടുണ്ട്. ലഹരി ഉപയോഗത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി സംശയിക്കുന്ന താരങ്ങളുടെ പട്ടികയും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.