
ഷൈന്‍ ടോം ചാക്കോ ഒരുപാട് മാറിയിട്ടുണ്ടെന്നും, താനും ഷൈനും മനസു കൊണ്ട് പരസ്പരം മാപ്പ് ചോദിച്ചുവെന്നും തുറന്നു പറഞ്ഞ് നടി വിൻസി അലോഷ്യസ്. കൂടാതെ സിനിമ ഒരുപാട് പേരുടെ അധ്വാനമാണെന്നും, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അതിനെ ബാധിക്കുന്നത് ശരിയല്ലയെന്നും വിൻസി പറഞ്ഞു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
“ഷൈന്‍ ഒരുപാട് മാറിയിട്ടുണ്ട്. ഞാന്‍ ഉന്നയിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മനസ്സു കൊണ്ട് ഞാനും ഷൈനും പരസ്പരം മാപ്പ് ചോദിച്ചു കഴിഞ്ഞു. അക്കാര്യം തുറന്ന് പറയുകയും ചെയ്തു. ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അതിനെ ബാധിക്കുന്നത് ശരിയല്ല. വിൻസി പറഞ്ഞു.
”ന്യായമായ കാര്യത്തിന് വേണ്ടി ശബ്ദിക്കുന്നവരെ അഹങ്കാരികളായി തെറ്റിദ്ധരിക്കാറുണ്ട്. നടിമാര്‍ക്ക് മാത്രമാണോ ഈ പ്രശ്‌നം എന്ന് അറിയില്ല. നിങ്ങളുടെ ഭാഗം ശരിയാണെന്ന് തോന്നുന്നെങ്കില്‍ മുന്നോട്ട് പോവുക. അഹങ്കാരിയാണ്, സിനിമയോട് പാഷനില്ല എന്നെല്ലാം ഒരു സംവിധായകന്‍ എന്നെക്കുറിച്ച് പറഞ്ഞിരുന്നു. അതില്‍ കാര്യമുണ്ട്. ഇടക്കാലത്ത് ഞാനിത്തിരി ഉഴപ്പിയിരുന്നു. ഇപ്പോള്‍ പഴയ ട്രാക്കിലേക്ക് മാറി. വിന്‍സി കൂട്ടിച്ചേർത്തു.
സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിനെതിരെ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് ഫിലിം ചേമ്പറിൽ പരാതി നൽകിയിരുന്നു. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് ഡാന്‍സാഫ് (DANSAF) സംഘം പരിശോധന നടത്തുകയും മൂന്ന് എ സി പി മാരടക്കമുള്ള സംഘം നാലു മണിക്കൂറിലധികം ഷൈനിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഷൈൻ പോലീസുകാരുമായി സഹകരിക്കാത്തതും ചർച്ചയായിരുന്നു. ആരോഗ്യപ്രശ്നമുണ്ടെന്ന് ഷൈൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശദമായ വവൈദ്യ പരിശോധനയ്ക്ക് ശേഷം എൻ ഡി.പി.എസ്. ആക്ടിന്റെ സെക്ഷന്‍ 27, 29 പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രണ്ടാളുടെ ആൾജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
എന്നാൽ ചെയ്ത തെറ്റിനോട് ഷൈൻ ടോം ചാക്കോ മാപ്പ് ചോദിക്കുകയും, സൂത്രവാക്യം സിനിമയുടെ പ്രമോഷന് ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു.