
മലയാളത്തിൽ നിന്നും മാത്രം നൂറു കോടി ഗ്രോസ് നേടുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് തരുൺ മൂർത്തി മോഹൻലാൽ കൂട്ടുകെട്ടിലെ ‘തുടരും’. തുടരുമിനെകുറിച്ചുള്ള ഒരൂ ചെറിയ വാർത്തകളും വലിയ രീതിയിൽ ആരധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ നടൻ ഷിജോ അടിമാലി സംവിധായകൻ തരുൺ മൂർത്തിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരുപാട് കാലം ചാൻസ് ചോദിച്ചു നടന്ന ഒരാളായത് കൊണ്ട് തന്നെ എന്നെപോലെയുള്ള ആളുകളുടെ വിഷമം ആദേഹഹത്തിനു മനസ്സിലാകും, അത് കൊണ്ട് തന്നെ ഞങ്ങൾക്കൊക്കെ ഒരു കഥാപാത്രം തരുമ്പോൾ ആ കഥാപാത്രത്തിനൊക്കെ എന്തെങ്കിലും ചെയ്യാനുണ്ടാകും. ഷിജോ പറഞ്ഞു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിൽ തരുണാമൂർത്തിയിൽ കണ്ട മാജിക് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷിജോ.
‘ തരുൺ മൂർത്തിയിൽ കണ്ട മാജിക്സി എന്താണെന്ന് വെച്ചാൽ, സിനിമ കണ്ടിറങ്ങിയപ്പോൾ ഞാൻ ഏറ്റവും കരഞ്ഞു പോയ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മനസ്സിനെ കുറിച്ച് ചിന്തിച്ചു പോയ ഒരു കാര്യമുണ്ട്. “ഈ അവസാന വട്ട എഡിറ്റിംഗ് അതിന്റെ ഫൈനൽ കട്ടിങ്ങിൽ അഭിനയിച്ച സീനുകൾ ഈ സിനിമയിൽ ഉൾപെടുത്താൻ കഴിയാതെ വരികയും , എന്നാൽ ഈ സിനിമയിൽ അഭിനയിക്കുകയും ചെയ്ത പ്രിയ കലാകാരന്മാരോട് മാപ്പ്, അവരോട് നന്ദി”, എന്നുപറഞ്ഞിട്ട് ഒരു സംഭവം അദ്ദേഹം ചെയ്തിട്ടുണ്ട്. ഈ സിനിമയിൽ എന്തോരം ആളുകൾ വന്ന പോയിട്ടുണ്ട്. അതിനകത്ത് ഈ കട്ട് ചെയ്ത് പോയവരെ പ്പോലും അദ്ദേഹം ഓർത്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ വലിയ മനസ്സാണ്. കാരണം സാറും ഒരുപാട് അഭിനയിക്കാനൊക്കെ നടന്നതാണ്. അത് കൊണ്ട് അങ്ങനെ നടക്കുന്നവരുടെ വിഷമം സാറിനു മനസ്സിലാക്കാൻ കഴിയും. അത് കൊണ്ട് തന്നെ എന്നെപ്പോലൊരു ആള് വന്നു കഴിഞ്ഞാൽ എനിക്ക് സ്പേസ് കുറഞ്ഞു പോകാതെ, തരുന്ന സ്പേസിനകത്ത് എനിക്ക് ചെയ്യാനുള്ള കണ്ടന്റുകൾ അത് പറഞ്ഞു തരുക, നമ്മുക്കൊരു ഇടം തരുക ഒക്കെ അദ്ദേഹം ചെയ്യും.’ ഷിജോ പറഞ്ഞു
മിമിക്രിയിലൂടെയാണ് ഷിജോ അടിമാലിയുടെ അഭിനയ തുടക്കം. അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ, പൂഴിക്കടകൻ, കേശു ഈ വീടിന്റെ നാഥൻ, പാപ്പച്ചൻ ഒളിവിലാണ്, പട്ടാപ്പകൽ, തുടരും എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.