“ഗർഭിണിയായിരുന്നപ്പോഴും, പ്രസവം കഴിഞ്ഞ് 20 ദിവസത്തിന് ശേഷവും അഭിനയിച്ചിരുന്നു”; ഷീല

','

' ); } ?>

മകനെ 9 മാസം ഗർഭം ധരിച്ചിരുന്ന സമയത്ത് പോലും സിനിമയുടെ ചിത്രീകരണത്തിന് പോയിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടി ഷീല. കൂടാതെ പ്രസവം കഴിഞ്ഞ് 20 ദിവസത്തിന് ശേഷവും അഭിനയിച്ചിരുന്നതായും നടി കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ 9 മാസം ​ഗർഭിണിയായിരുന്ന സമയം. അന്ന് ഞാനും മധു സാറും ഒരു സിനിമയിൽ സോങ് സീനിൽ അഭിനയിക്കാൻ ഉണ്ടായിരുന്നു. എന്റെ വയർ ഞാൻ സാരി കൊണ്ട് മറച്ചു. മധു സാറിനും വലിയ വയറുണ്ട്. ഞങ്ങൾക്ക് കെട്ടിപ്പിടിക്കാൻ പറ്റില്ല. അതിനാൽ പരസ്പരം ചാരി നിന്നുള്ള സീനുകളാക്കിയാണ് ആ പാട്ടിൽ മുഴുവൻ. അത് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ മകൻ ജനിച്ചു’. ഷീല പറഞ്ഞു.

‘പ്രസവം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം ഞാൻ വീണ്ടും അഭിനയിക്കാൻ പോയി. തീർത്ത് കൊടുക്കേണ്ട സിനിമകളുണ്ടായിരുന്നു. അമ്മ എന്നെ വഴക്ക് പറയുമായിരുന്നു. കട്ടിലിൽ നിന്ന് നീ എഴുന്നേൽക്കാൻ പാടില്ല. അവസാന നാളുകളിൽ നീ കഷ്ടപ്പെടുമെന്ന് അമ്മ പറഞ്ഞു. പക്ഷെ ഞാൻ പോയില്ലെങ്കിൽ പ്രൊഡ്യൂസർ കഷ്ടപ്പെടും. അത് കൊണ്ട് ഞാൻ പോയി,’ ഷീല കൂട്ടിച്ചേർത്തു.