നടി ഷോണ്‍ റോമിയുടെ പുതിയ ചിത്രങ്ങളിതാ വൈറലായിരിക്കുകയാണ്.നഗ്ന ശരീരത്തില്‍ പെയിന്റ് കൊണ്ട് ചായം പൂശിയ നിലയിലാണ് നടി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പെയിന്റഡ് പ്രിന്‍സസ് പ്രോജക്ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ട്.
താരത്തിന് പുറമേ നിരവധി മോഡലുകള്‍ പ്രോജക്ടിന്റെ ഭാഗമായിട്ടുണ്ട്. പെയിന്റഡ് പ്രോജക്ടിന്റെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന മുഴുവന്‍ തുക നിര്‍ബന്ധിത ലൈംഗികവ്യാപാരത്തില്‍പെട്ടവരുടെയും സെക്സ് ട്രാഫിക്കില്‍പെട്ടവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്കായി നല്‍കും.
കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും താരം അഭിനയിച്ചിട്ടുണ്ട്.