ഷാരൂഖ് ഖാന്‍ രൂപത്തിലും ഭാവത്തിലും വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന സിറോ തിയേറ്ററിലെത്തിയിരിക്കുകയാണ്. എന്നാല്‍ സിറോ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കില്‍ ഒരുപക്ഷേ ഒരു തിരിച്ച് വരവ് ഉണ്ടായേക്കില്ലെന്ന് ഷാരൂഖ് ഖാന്‍ പറയുന്നു. സീറോ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കില്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ചിത്രം വിജയിച്ചില്ലെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരണം എന്ന ചോദ്യത്തിനു ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള താരത്തിന്റെ മറുപടി. തന്റെ കഴിവില്‍ വിശ്വാസമുണ്ട് എങ്കില്‍മാത്രം താന്‍ തിരിച്ചുവരവ് നടത്തിയേക്കാം. ഇല്ലെങ്കില്‍ ഒരുപക്ഷേ അത് പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖ് ഖാനൊപ്പം അനുഷ്‌കയും കത്രീനയും നായികമാരായി എത്തുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍, കാജോള്‍, റാണി മുഖര്‍ജി, ദീപിക പദുക്കോണ്‍, എന്നീ വമ്പന്‍ താരനിര അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഹിമാന്‍ഷു ശര്‍മ എഴുതി ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗൗരി ഖാനാണ്. അജയ്അതുല്‍ ആണ് സംഗീതം.