പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ നല്‍കി സീരിയല്‍ താരം ശരണ്യ ശശി. ട്യുമര്‍ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന താരം തന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നുമുള്ള ഒരു പങ്കാണ് ദുരിതമനുഭവിക്കുന്നവര്‍ക്കായി തിരിച്ചു നല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സയ്ക്കായി തനിക്ക് ലഭിച്ച തുകയില്‍ ഒരു പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചു നല്‍കുന്നതായാണ് താരം കുറിച്ചത്.