ജല്ലിക്കട്ട്, സൂരറൈ പോട്ര്, അന്ധകാരം…. അഭിനന്ദനവുമായി ശങ്കര്‍

ജല്ലിക്കട്ട്, സൂരറൈ പോട്ര്, അന്ധകാരം എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം രേഖപ്പെടുത്തി തമിഴ് സംവിധായകന്‍ എസ് ശങ്കര്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശങ്കര്‍ ഈക്കാര്യം അറിയിച്ചിരിക്കുന്നത്.സിനിമകളില്‍ തന്നെ കൂടുതല്‍ ആകര്‍ഷിച്ച ഘടകങ്ങളെക്കുറിച്ചാണ് അദ്ദേഹം കുറിച്ചത്.

‘ജല്ലിക്കട്ടി’ന്റെ പശ്ചാത്തലസംഗീത മികവിനെയും അതൊരുക്കിയ പ്രശാന്ത് പിളളയേയും അദ്ദേഹം അഭിനന്ദിച്ചു.’അന്ധകാരത്തിന്റെ’ ക്യാമറ മികവിനെയും ‘സുരൈറെ പോട്രി’ന്റെ സംഗീത മികവിനെയും പ്രശംസിച്ചാണ് ശങ്കറിന്റെ കുറിപ്പ്.

ഓസ്‌കാര്‍ പട്ടികയിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ജല്ലിക്കട്ട് അതിലുളള സന്തോഷവും അദ്ദേഹം അറിയിച്ചു.