ഷെയ്ന് നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം വലിയ പെരുന്നാളിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നവാഗതനായ ഡിമല്‍ ഡെന്നിസാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഷെയ്നിനെ കൂടാതെ വിനായകന്, സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിന് ശേഷം സൗബിന് ഷാഹിറും ഷെയ്ന് നിഗവും ഒന്നിക്കുന്ന സിനിമ കൂടിയാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധായകന് റെക്സ് വിജയന് ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്. സുരേഷ് രാജന് ആണ് ഛായാഗ്രഹണം. ഹിമിക ബോസ്, വിനായകന്, സുധീര്‍ കരമന, അലന്‍സിയര്‍, അതുല്‍ കുല്‍ക്കര്‍ണി, റാസാ മുറാദ്, നിഷാന്ത് സാഗര്‍, ജെയിംസ് ഏലിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസംബര്‍ 20 ന് ക്രിസ്മസ്സ് റിലീസായി വലിയ പെരുന്നാള്‍ തിയേറ്ററുകളില്‍ എത്തും.