ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.’പരാക്രമം’ എന്നാണ് സിനിമയുടെ പേര്.അര്‍ജുന്‍ രമേശാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.അലക്‌സ് പുളിക്കലാണ് ഛായാഗ്രഹണം. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് പ്രതിക് സി. ആഭ്യങ്കാറാണ്. കിരണ്‍ ദാസാണ് എഡിറ്റര്‍.
ഗുഡ് വില്‍ എന്റര്‍ട്ടെയിന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിച്ച് ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍, ആണ് ഷെയിന്‍ നിഗത്തിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം. പ്രതീപ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്.കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരുന്നു.
ജീവന്‍ ജോ ജോ സംവിധാനം ചെയ്യുന്ന ഉല്ലാസമാണ് മറ്റൊരു ഷെയിന്‍ ചിത്രം.കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം,ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ്. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രാഹകന്‍. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.
ഷെയ്ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’ബര്‍മുഡ’യാണ് മറ്റൊരു ചിത്രം.24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. ഷെയ്ന്‍ നിഗമിനെ കൂടാതെ വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.
സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന ഖല്‍ബ്, ജിയോ വി സംവിധാനം ചെയ്യുന്ന കുര്‍ബാനി എന്നീ ചിത്രങ്ങളും ഷെയിനിന്റെതായി വരുന്നുണ്ട്.