നടന്‍ ഷെയ്ന്‍ നിഗത്തെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതുമായി ബന്ധപ്പെട്ട് അമ്മയ്ക്ക് ഷെയ്ന്‍ നിഗത്തിന്റെ കുടുംബത്തിന്റെ പരാതി ലഭിച്ചുവെന്ന് അമ്മ ഡനറല്‍ സെക്രട്ടറി ഇടവേള ബാബു. പരാതി എന്നതിന് അപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് 8 പേജിലുള്ള കത്തിലുള്ളത്. വിലക്ക് കാലാഹരണപ്പെട്ട വാക്കാണെന്നും വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.
ഇത്തരത്തിലുള്ള കടുത്ത നടപടി താരത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും എന്ന സ്ഥിതി വന്നതോടെയാണ് അനുനയ നീക്കവുമായി കുടുംബം അമ്മ ഭാരവാഹികളെ സമീപിച്ചത്. മകന്റെ ഭാഗം കേള്‍ക്കാതെയാണ് നിര്‍മ്മാതാക്കള്‍ തീരുമാനം എടുത്തതെന്നും അതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടണം എന്നുമാണ് ആവശ്യം. അതേ സമയം ഷെയ്ന്‍ നിഗത്തിന്റെ പ്രവൃത്തി നായീകരിക്കുന്നില്ലെങ്കിലും വിലക്കിനെതിരെ നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്.