വാക്ക് പാലിച്ച് നല്ല കുട്ടിയായി ഷെയ്ൻ ; ഉല്ലാസത്തിൻറെ ഡബ്ബിങ് പൂർത്തിയായി

','

' ); } ?>

പ്രതിഫല തർക്കവും മറ്റ് വിവാദങ്ങളുമായി മുടങ്ങിയ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി ഷെയ്ൻ നിഗം. താരം തന്നെ നായകനാകുന്ന ചിത്രത്തിന്റെ വിവാദങ്ങൾക്കും ഇതോടെ വിരാമമായിരിക്കുകയാണ്. ഡബ്ബിങ് പൂർത്തിയായതോടെ ചിത്രം മാർച്ചിൽ തിയേറ്ററുകളിലെത്തുമെന്നാണ് സൂചനകൾ.

ചിത്രത്തിൻറെ ഡബ്ബിങ് പൂർത്തിയാക്കാമെന്ന് കഴിഞ്ഞ മാസം നടന്ന യോഗത്തിൽ ഷെയ്ൻ അറിയിച്ചിരുന്നു. ഡിസംബർ ഒമ്പതിനായിരുന്നു യോഗം. ഈ വാക്ക് പാലിച്ച് ഏഴ് ദിവസം കൊണ്ടാണ് ഷെയ്ൻ ഡബ്ബിങ് പൂർത്തിയായത്.

വിവാദങ്ങൾ മൂലം മുടങ്ങിയ വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കാൻ തയ്യാറാണെന്നും ഷെയ്ൻ അറിയിച്ചിരുന്നു. മോഹൻലാലിന്റെയും അമ്മയുടെയും നേതൃത്വത്തിലായിരുന്നു ചർച്ചകളും മറ്റും നടന്നത്.