ഷംന കാസിം ഇന്ന് കൊച്ചില്‍ ,കേസിലെ ഷംനയുടെ മൊഴി രേഖപ്പടുത്തും

നടി ഷംന കാസിമിം ഇന്ന് കൊച്ചിയിലെത്തും.ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിച്ചികൊണ്ടിരിക്കുകയയാണ്, അതിനിടയിലാണ് ഷംന ഇന്ന് കൊച്ചിയില്‍ എത്തുന്നത്.ഹൈദരബാദില്‍ നിന്നും വരുന്നതിനാല്‍ ഷംന ഇന്നു മുതല്‍ ഹോം ക്വാറന്റീനില്‍ ആയിരിക്കും.അതിനാല്‍ ഓണ്‍ലൈന്‍ വഴിലാണ് ഷംനയുടെ മൊഴി രേഖപ്പെടുത്തുക.കേസില്‍ സിനിമ മേഖലയില്‍ നിന്ന് ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും.അറസ്റ്റിലായ പ്രതികളുമായുളള തെളിവെടുപ്പും ഇന്നുണ്ടാകും.പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും.അതേ സമയം പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിന് പ്രതികള്‍ക്കെതിരെ മൂന്ന് കേസ് കുടി ചുമത്തി .പണം തട്ടിപ്പാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. കേസില്‍ മുഖ്യപ്രതി റഫീഖ് അടക്കം ഏഴുപേരെ ഇതുവരെ അറസ്റ്റ് ചെയ്തത്.