ആരാണ് പാര്‍വതി ? ഷമ്മിയുടെ മറുപടി വൈറലാകുന്നു

‘ആരാണ് പാര്‍വതി ?’ എന്ന രചനാ നാരായണന്‍കുട്ടിയുടെ ചോദ്യത്തിന് നടന്‍ ഷമ്മി തിലകന്‍ നല്‍കിയ മറുപടി വൈറലാകുന്നു. ‘അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..!’ എന്നാണ് ഷമ്മി ചോദ്യത്തിനുത്തരമായി പറഞ്ഞിരിക്കുന്നത്. പാര്‍വതിയുടെ ചിത്രത്തിനൊപ്പമാണ് ഷമ്മി ഈ ചോദ്യവും ഉത്തരവും കുറിച്ചിരിക്കുന്നത്.

അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ എക്സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന ആരോപണങ്ങള്‍ക്കിടെയായിരുന്നു പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്. ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് പാര്‍വതി പറഞ്ഞത്.

ഈ വിവാദത്തില്‍ വിശദീകരണവുമായി ഫേസ്ബുക്കിലിട്ട പോസ്റ്റിലെ കമന്റിലായിരുന്നു രചനയുടെ പരാമര്‍ശം. ‘ആരാണ് ഈ പാര്‍വതി’ എന്നാണ് രചന ചോദിച്ചത്. ‘പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്. തെറ്റുകള്‍ തിരുത്തുക എന്നുള്ളത് നല്ല മാതൃക’യാണ് എന്ന കമന്റിനാണ് രചനയുടെ മറുപടി.